
പ്രബന്ധസമാഹാരം · 2013 ഡിസംബര്‍ 22–24 · കോഴിക്കോട്
The online edition of the conference proceedings, published by the Kerala Muslim Heritage Foundation: research papers on the history, culture and public life of Kerala's Muslims.
The papers that open the volume. The rest follow section by section in the contents below.
All articles
Every section of the volume in printed order. Choose one to see its papers.
Sessions, speakers and visitors, photographed over the three days.
All 28 photographsഇന്ത്യയിലെ ഇതരഭാഗങ്ങളിലെ മുസ്ലിംകളില് നിന്ന് പലത് കൊണ്ടും വ്യത്യസ്തമാണ് കേരളത്തിലെ മുസ്ലിംകള്. കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു ന്യൂനപക്ഷമാണെന്നതോടൊപ്പം തന്നെ സമ്പന്നമായ ഒരു ചരിത്രവും സംസ്കാരവും പാരമ്പ്യര്യവും അവര്‍ക്കുണ്ട്. ബഹുസ്വരമായ കേരളത്തിന്റെ ചരിത്രത്തേയും സംസ്കാരത്തേയും രൂപപെടുത്തുന്നതിലും വളര്‍ത്തി വികസിപ്പിക്കുന്നതിലും അവ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭാഷ, സാഹിത്യം, സംസ്കാരം, കല, ജീവിത രീതി, ഭക്ഷണം, പാര്‍പ്പിടം, ആചാരങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മുസ്ലിം സംസ്കാരത്തിന്റെ സ്വാധീനം മുദ്രിതമാണ്. പക്ഷേ, കേരളത്തിന്റെ പൊതുമണ്ഡത്തില്‍ ഇപ്പോഴും മുസ്ലിംകള് അസന്നിഹിതമാക്കപ്പെടുകയോ അപരവല്ക്കരിക്കപ്പെടുകയോ ചെയ്ത ജനവിഭാഗമായി തുടരുകയാണ്. ഇതിനു കാരണം കേരളീയ പൊതുമണ്ഡത്തില്‍ മുസ്ലിംകള്ക്കെതിരെ ബോധപൂര്‍വം ഉല്പാദിപ്പിക്കപ്പെട്ട മുന്‍ വിധികളാണെന്നതോടൊപ്പം തന്നെ കേരള മുസ്ലിംകളുടെ ചരിത്രപരവും സാംസ്കാരികവുമായ ഈടുവെപ്പുകളില്‍ പലതും ഇപ്പോഴും ക്രോഡീകരിക്കപ്പടാതെ കിടക്കുന്നതും കൂടിയാണ്. ഇത് മൂലം മുസ്ലിംകള്ക്കെതിരെ ബോധപൂര്‍വം മുന്‍വിധികള്‍ ഉല്പാദിപ്പിക്കുന്നവര്ക്ക് സഹായകരമാകും വിധം പൊതു സമൂഹത്തില്‍ അവരെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലനില്ക്കുകയും മുസ്ലിംകള്ക്ക് തന്നെയും സ്വന്തം ചരിത്രത്തേയും സംസ്കാരത്തെയും കുറിച്ച് വേണ്ട വിധം ധാരണയില്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്തിരിക്കുന്നു. പരസ്പരം അറിയുകയെന്നത് ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനുള്ള പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ്.
About the foundation