യൂറോപ്യന്‍ അധിനിവേശ ചരിത്രം രേഖപ്പെടുത്തിയ പലരും വിസ്മരിച്ച ഒന്നാണ് എ. ഡി 1075 മുതല്‍ 1270 വരെ നടന്ന എട്ട് കുരിശു യുദ്ധങ്ങള്‍. ഇസ്‌ലാം-ക്രിസ്ത്യന്‍ മതയുദ്ധങ്ങളുടെ പട്ടികയിലാണ് ചരിത്രപുസ്തകത്തില്‍ പലരും ഇതിന് ഇടം നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഫലഭൂയിഷ്ഠ ഭൂമിക്കും ലാഭക്കച്ചവടത്തിനും വേണ്ടി പാശ്ചാത്യരാജ്യങ്ങള്‍ പൗരസ്ത്യ രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിച്ചതിന്റെ പ്രാരംഭ സംരംഭങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍.
Read more..